‘ജീവിത ശൈലി രോഗ നിയന്ത്രണം ഗ്രാമങ്ങളില്‍ നിന്ന് ആരംഭിക്കണം’; മെഗാ മെഡിക്കല്‍ ക്യാമ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്


കൊയിലാണ്ടി: മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്. കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ: പി.പി. പ്രമോദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൃക്ക, കരള്‍ രോഗങ്ങള്‍ സംസ്ഥാനത്ത് കൂടുതലായി വരുന്ന സാഹചര്യത്തില്‍ ജീവത ശൈലീ രോഗ നിയന്ത്രണങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ആരംഭിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മലബാര്‍ നേത്ര ഹോസ്പിറ്റലന്റെയും മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം പി.കെ. കബീര്‍ സലാല മുഖ്യാതിഥിയായി. നഗരസഭാംഗം ജിഷ പുതിയെടുത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സുധാകരന്‍, സി.വി. ഇസ്മയില്‍, എം.ശശീന്ദ്രന്‍, വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.