‘പേരാമ്പ്ര പെരുമ’യില്‍ നാട്‌; ശ്രദ്ധേയമായി മെഗാ മെഡിക്കല്‍ ക്യാമ്പ്‌


Advertisement

പേരാമ്പ്ര: പേരാമ്പ്ര പെരുമയുടെ ഭാഗമായി അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നീ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ രാവിലെ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് നിർവ്വഹിച്ചു.

Advertisement

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ലിസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എം റീന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി പൊൻപറ, വാർഡ് മെമ്പർമാരായ കെ.കെ പ്രേമൻ, വിനോദ് തിരുവോത്ത്, ഡോ. സുഗേഷ്, ഡോ: രാഘവേന്ദ്ര, ഡോ:അമ്പിളി, ഡോ:ജ്യോതി, വി.ശ്രീനി എന്നിവർ ആശംസകൾ നേർന്നു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: സഫല സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ പി.കെ നന്ദി പറഞ്ഞു.

Advertisement
Advertisement

Description: Mega medical camp organized as part of 'Perambra Peruma'