ജോലിയെന്ന സ്വപ്‌നം കയ്യെത്തും ഇതാ ദൂരത്ത്; കൊയിലാണ്ടി നഗരസഭയുടെ മെഗാ തൊഴില്‍ മേള ശനിയാഴ്ച, ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


Advertisement

കൊയിലാണ്ടി: ജോലിയെന്ന സ്വപ്‌നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

Advertisement

കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ വച്ച് ജൂലൈ 15 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് മെഗാ തൊഴില്‍ മേള നടക്കുക. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാറിന്റെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Advertisement

തൊഴില്‍ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും മെഗാ തൊഴില്‍ മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. മേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഇനി പറയുന്ന നമ്പറുകളില്‍ വിളിക്കാം: 9061635879, 6235573656, 9961204053

Advertisement

English Summary / Content Highlights: Mega Job Fest at Koyilandy on Saturday.