മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം , കാസ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (നിയോനാറ്റോളജി), മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ഫെര്‍ട്ടിലിറ്റി) എന്നീ ഒഴിവുകളിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഐ. എം. സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രതിമാസ വേതനം 50,000 രൂപ. പ്രായപരിധി: 25 മുതല്‍ 50 വയസ്സ് വരെ.