ഉപഭോക്താക്കളാക്കി നൂറിലധികം പേര്‍; വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും തിക്കോടിയില്‍


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോ ഡിസ്‌പെന്‍സറിയും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി കേരള സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. തിക്കോടി പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂളിലാണ് പരിപാടി നടന്നത്.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ അഷിത സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷക്കീല അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനിലാ ബ്ലോക്ക് മെമ്പര്‍ ശ്രീനിവാസന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഡിബിഷ നന്ദി രേഖപ്പെടുത്തി.

തിക്കോടി ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ ഗ്രീഷ്മ, തിക്കോടി ആയുര്‍വേദ ഡിസ്‌പെന്‍സറി ഡോക്ടര്‍ അഷിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പയ്യോളി ആയുര്‍വേദ ഡിസ്‌പെന്‌സിലെ ഡോക്ടര്‍ ഹില്‍ഷ, കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റല്‍ ഡോക്ടര്‍ ബാബിനേഷ്, ഡോക്ടര്‍ ഗംഗ, ഡോക്ടര്‍ അഭിനന്ദ്, ഡോക്ടര്‍ ജുഹാന, ഡോക്ടര്‍ നിത്യ എന്നിവര്‍ രോഗികളെ പരിശോധിച്ചു. നൂറിലധികം പേര്‍ ഈ ക്യാമ്പിന്റെ ഉപഭോക്താക്കളായി.