സപ്ലൈക്കോ സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടിയതില്‍ വന്‍ പ്രതിഷേധം; കലമുടയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: സപ്ലൈകോ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കലമുടയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റി. 121., 122.,123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

നോര്‍ത്ത് മണ്ഡലം സെക്രട്ടറി ബാലകൃഷണന്‍ ടി.കെ സ്വാഗതവും 121 ബൂത്ത് പ്രസിഡന്റ് റീജ കെ. വി അധ്യക്ഷതയും വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി സമര പരിപാടി ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം, യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് ഷംനാസ് എം. പി. എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിനും കലമുടക്കില്‍ സമരത്തിലും രമേഷ് ഗോപാല്‍, ഭാസ്‌കരന്‍ കെ, സജീവന്‍ ചിത്രാലയം, മുരളി പാറാട്ട്കലേഷ്, മിഥുന്‍, ബൈജു പെരുവട്ടൂര്‍, ശ്രീജ സജീവന്‍, സുരേഷ് തുമ്പക്കണ്ടി, സൂര്യസജീവന്‍, സൈലേഷ് പെരുവട്ടൂര്‍, രാഖി ഷാജി, കവിത, റോഷന, ശ്രീജു കെ.കെ, ഗണേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പന്ത്രണ്ടാം ബൂത്ത് പ്രസിഡന്റ് ഖാദര്‍ നന്ദി പ്രകാശിപ്പിച്ചു.