വയനാട് പഞ്ചാരക്കൊല്ലിയിൽ വൻ പ്രതിഷേധം; മന്ത്രി എ.കെ ശശീന്ദ്രനെ വീട്ടിനുള്ളിൽ പൂട്ടി
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ മന്ത്രിക്ക് നേരെ വൻ പ്രതിഷേധം. നാട്ടുകാരുടെ കൂക്കി വിളിയോടെയാണ് മന്ത്രി രാധയുടെ ബന്ധുക്കളെ കാണാൻ വീടിനുള്ളിലേക്ക് കയറിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ പോലിസ് ഉദ്യോഗസ്ഥർ വീടിന്റെ വാതിലുകൾ പൂർണമായും അടച്ചു. തുടർന്ന് രാധയുടെ ബന്ധുക്കളുമായി സംസാരിച്ചു.
രാധയുടെ മകന് താത്ക്കാലിക ജോലി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജോലി നിയമന ഉത്തരവ് എ കെ ശശീന്ദ്രൻ കൈമാറി. ബന്ധുക്കളെയെല്ലാം ആശ്വസിപ്പിച്ച ശേഷം മന്ത്രി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി. കനത്ത സുരക്ഷയിലാണ് വാഹനത്തിലേക്ക് കയറിയത്. സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രി ഇവിടെ എത്തിയത്. കൂടാതെ നരഭോജി കടുവയെ ഇതുവരെ പിടികൂടാനും സാധിച്ചില്ല. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
Description: Massive protest in Wayanad Pancharakolli