കോഴിക്കോട് എന്‍.ഐ.ടി പരിസരത്ത് വന്‍ എം.ഡി.എം.എ വേട്ട; കാല്‍കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
മുക്കം: എന്‍.ഐ.ടി പരിസരത്ത് വന്‍ എം.ഡി.എം.എ വേട്ട. കാറില്‍ കടത്തുകയായിരുന്ന 260.537 ഗ്രാം എം.ഡി.എം.എയുമായി കുന്നമംഗലം സ്വദേശി പിടിയിലായി. പിലാശ്ശേരി മലയില്‍ വീട്ടില്‍ ശറുഫുദ്ദീന്‍ (34) ആണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും കോഴിക്കോട്/മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണിത്. ഹ്യുണ്ടായ് ക്രെറ്റ കാറില്‍ താമസ സ്ഥലത്തേക്ക് വരുമ്പോഴാണ് എം.ഡി.എം.എ സഹിതം പ്രതിയെ പിടിയിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എം.ഡി.എം.എട മൊത്ത കച്ചവടം ചെയ്യുന്നവരില്‍ പ്രധാനിയാണ് പ്രതി.
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി മയക്ക് മരുന്ന് കോഴിക്കോട് നഗരത്തിലെത്തുന്നത് തടയുന്നതിന്റെ ഭാഗമായി സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ എക്സൈസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്ന് വ്യാപാരം.
ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ്.പി.കെ (ഇഐ & ഐബി കോഴിക്കോട്) ഷിജുമോന്‍ ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍.കെ.എസ്, അജിത്ത്, അര്‍ജുന്‍ വൈശാഖ്, അഖില്‍ദാസ്.ഇ, എന്നിവരും കോഴിക്കോട് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ പി.കെ, ശിവദാസന്‍ വി.പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, റഹൂഫ് ഡ്രൈവര്‍ പ്രബീഷ് എന്നിവരാണ് പരിശോധയില്‍ പങ്കാളികളായത്.