ദേശീയപാതയില്‍ കണ്ണൂക്കരയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍; ഇടിഞ്ഞത് മണ്ണിടിച്ചല്‍ തടയാന്‍ വഗാഡ് ഇരുമ്പുകമ്പികള്‍ അടിച്ചുതാഴ്ത്തി കോണ്‍ക്രീറ്റ് ചെയ്ത ഭാഗം
ഒഞ്ചിയം: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയില്‍ മണ്ണിടിച്ചില്‍. ദേശീയപാത നിര്‍മ്മാണത്തിന്റ ഭാഗമായി മണ്ണെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
വാഹനങ്ങള്‍ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങള്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോ മീറ്ററുകള്‍ ദൂരത്തില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
മണ്ണിടിഞ്ഞ് വീണ ഭാഗങ്ങളില്‍ വീണ്ടും അപകടത്തിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഈ ഭാഗം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സംരക്ഷണ ബിത്തി ഒരുക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപെട്ടിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കോണ്‍ക്രീറ്റ് ചെയ്ത് ഈ ഭാഗം ഉറപ്പിച്ച് നിര്‍ത്തിയത്.