ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വന്‍ നാശനഷ്ടം; മരങ്ങള്‍ മുറിഞ്ഞ് വീണ് വീടുകള്‍ക്ക് നാശനഷ്ടം


മേപ്പയ്യൂര്‍: ഇന്നത്തെ ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. കൊഴുക്കല്ലൂരിലെ പി.കെ.എം സുരേഷ് കുമാറിന്റെ വീട്ടില്‍ തെങ്ങുവീണ് മതില്‍ തകര്‍ന്നു.

തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വകസ്ഥലത്ത് കാറ്റില്‍ തെങ്ങുകള്‍ മുറിഞ്ഞുവീണു. ആശാരീന്റെ മീത്തല്‍ കുഞ്ഞിക്കണ്ണന്റെ വിട്ടുവളപ്പില്‍ അടുത്ത പറമ്പില്‍ നിന്ന് പിലാവ് വീണു നാശനഷ്ടമുണ്ടായി. വിളയാട്ടൂരിലെ കൈപ്പുറത്ത് അബ്ദുള്ള, കൈപ്പുറത്ത് രാജേഷ്, പൊക്കിട്ടാത്ത് മീത്തല്‍ മനോജ്, പൊക്കിട്ടാത്ത് വാസു, താഴെ മുട്ടപ്പറമ്പില്‍ ലീല, എടക്കുടി നാസര്‍ എന്നിവരുടെ വീടുകള്‍ക്കും മരംമുറിഞ്ഞ് വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചു