കലാവിരുന്നൊരുക്കി കുട്ടികള്‍; മരുതൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി


കൊയിലാണ്ടി: മരുതൂര്‍ ഗവ: എല്‍.പി. സ്‌കൂള്‍ കലോത്സവവും എല്‍.എസ്. എസ് വിജയികളുടെ അനുമോദനവും സംഗീത സംവിധായകന്‍ ആനന്ദ് കാവുംവട്ടം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.എല്‍.പത്മേഷ് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ എം.പ്രമോദ്, ആര്‍.കെ.ബാബു, കെ.എം.രാജീവന്‍, കെ.കൃഷ്ണക്കുറുപ്പ്, എന്‍.ശ്രീനിവാസന്‍, ഹെഡ്മിസ്ടസ് ടി.നഫീസ, ഐ.ആര്‍.ധന്യ, ബി.കെ.അബ്ദുള്‍ റഹിമാന്‍, കെ.കെ.ബീന, സ്‌കൂള്‍ ലീഡര്‍ പുണ്യ എന്നിവര്‍ സംസാരിച്ചു.