‘കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസംമുട്ടിച്ചാലും ദേശീയപാത ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകും’; പി.വി സത്യനാഥന്‍ അനുസ്മരണ പൊതു സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്


കൊയിലാണ്ടി: പെരുവട്ടൂരില്‍ രക്തസാക്ഷി പി.വി സത്യനാഥന്‍ അനുസ്മരണ പൊതുസമ്മേളനം നടന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സമ്മേളം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസംമുട്ടിച്ചാലും ദേശീയപാത ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ആദ്യം മലപ്പുറമായിരിക്കും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന ജില്ലയെന്നും ഫെഡറല്‍ സംവിധാനത്തെ മാനിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി തകര്‍ക്കുകയാണെന്നും കേന്ദ്ര ബജറ്റില്‍ കേരളമെന്ന പേര് പോലും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരമന്‍ ഒഴിവാക്കിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുസമ്മേളനത്തില്‍ അഡ്വ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ, സുധകിഴക്കെപ്പാട്ട് കെ.കെ. മുഹമ്മദ്, എല്‍.ജി. ലിജീഷ്, ടി.കെ ചന്ദ്രന്‍, പി. വിശ്വന്‍, പി. ബാബുരാജ് കെ.ഷിജു എന്നിവര്‍ സംസാരിച്ചു.