തിറകള്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍; മാപ്പുള്ളകണ്ടി മഹാഭഗവതി ക്ഷേത്രോത്സവം കൊടിയേറി


Advertisement

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി മഹാഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വടശ്ശേരി മന വി.എന്‍.ജയചന്ദ്രന്‍ നമ്പൂതിരിപ്പാടും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 27, 28, 29 ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്.

Advertisement

27ന് കാലത്ത് 6.30ന് ലളിത സഹസ്രനാമജപം, ഭണ്ഡാരം വരവ്, കലവറ നിറക്കല്‍ ആരംഭം, ഊര് ചുറ്റല്‍, അരങ്ങ് കുലമുറി പുറപ്പാട്, അരങ്ങുകുല വരവ്, നാടകം: ‘മൂക്കുത്തി’.

Advertisement

28ന് അരങ്ങ് കുലമുറി പുറപ്പാട്, കുട വരവ്, അരങ്ങു കുല വരവുകള്‍, ഉച്ചക്ക് ശേഷം ആഘോഷ വരവുകള്‍, കുട വരവ്, 5 മണി വരെ വെള്ളാട്ടുകള്‍, കുട്ടിച്ചാത്തന്‍ തിറ, രാത്രി 7.30 മുതല്‍ അന്നദാനം, 7 മണി മുതല്‍ 9.30 വരെ ഭഗവതിയുടെ വെള്ളാട്ടോടുകൂടി താലപ്പൊലി, 12 മണി മുതല്‍ പാമ്പൂരി കരുവന്‍, നീറ്റിക്കരുവന്‍, മാര്‍പ്പുലി പൂവഴകന്‍ തിറകള്‍.

Advertisement

29ന് ഗുരുവിന്റെ തിറ, സമൂഹസദ്യ, വൈകീട്ട് കുട്ടിച്ചാത്തന്‍ തിറ, താലപ്പൊലി പുറപ്പാട്, രാത്രി 7.30 മുതല്‍ അന്നദാനം, താലപ്പൊലി, ഭഗവതി തിറ, ഗുളികന്‍ തിറ എന്നിവ നടക്കും. 11.30ന് ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.