കൊയിലാണ്ടി നഗരം വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കൊപ്പം കൂടി മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും; എന്‍.എസ്.എസ് ക്യാമ്പ് വെളിച്ചം 2022 പുരോഗമിക്കുന്നു


കൊയിലാണ്ടി: മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് ക്യാമ്പ് ‘വെളിച്ചം 2022’ന്റെ ഭാഗമായി മുനിസിപ്പാലിറ്റി ജീവനക്കാരുമായി സഹകരിച്ചു നഗര ശുചീകരണം നടത്തി. പ്രോഗ്രാം കോഡിനേറ്റര്‍മാരായ അഭിലാഷ് കുമാര്‍, വൃന്ദ.എ, രജിത.എ.എന്‍, സജീവ്കുമാര്‍, റിഫ ഫാത്തിമ, ജലീല്‍.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഡിസംബര്‍ 26നാണ് എന്‍.എസ്.എസിന്റെ പത്തുദിന ക്യാമ്പ് ആരംഭിച്ചത്. മരുതൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു നഗരശുചീകരണ പരിപാടി തുടങ്ങിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ദുരന്തനിവാരണ ക്ലാസും സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് ലഹരിവിരുദ്ധ കാന്‍വാസ് ഒരുക്കും. മരുതൂര്‍ ഗവ. എല്‍.പി സ്‌കൂളിന്റെ മതിലിലാണ് കാന്‍വാസ് ഒരുക്കുന്നത്.