കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും വിതരണം ചെയ്ത് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്


മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ കുരുമുളക് കര്‍ഷകനായ ശങ്കരന്‍ പുതുക്കുടി മീത്തലിന് തൈകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസര്‍ ഡോ.ആര്‍.എ.അപര്‍ണ പദ്ധതി വിശദീകരണം നടത്തി. പദ്ധതി പ്രകാരം വിസ്തൃതി വ്യാപനം, പുനരുദ്ധാരണം എന്നിവയില്‍ 5280 പന്നിയൂര്‍-1 ഇനം തൈകളും 700 കിലോ സമ്പുഷ്ടീകരിച്ച ജൈവവളവും കര്‍ഷകര്‍ക്ക് ലഭിക്കും. വാര്‍ഡ് മെമ്പര്‍ പി.പ്രകാശന്‍, കൃഷി അസിസ്റ്റന്റ് എസ്.സുഷേണന്‍, കുരുമുളക് സമിതി എക്‌സിക്യൂട്ടീവ് അംഗം രാഘവന്‍ കായമ്മംകണ്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.കെ.ഹരികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് സി.എസ്.സ്‌നേഹ നന്ദി പറഞ്ഞു.