‘ കളഞ്ഞുകിട്ടിയ പേഴ്‌സ് ഒരു പിക്കപ്പ് വാന്‍ ഡ്രൈവറെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥി” വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് തിരികെ നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി മേപ്പയ്യൂര്‍ സ്വദേശി


Advertisement

കൊയിലാണ്ടി: മേപ്പയ്യൂരില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ മേപ്പയ്യൂര്‍ സ്വദേശി അനീഷിന്റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. കൊല്ലത്തിനും നെല്ല്യാടിയ്ക്കും ഇടയില്‍വെച്ച് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഇത് ലഭിച്ചതായും ആ കുട്ടി ഒരു പിക്കപ്പ് വാനിന്റെ ഡ്രൈവറെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞതായും അനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

പച്ചക്കറിയുമായി പോകുന്ന ലോറിയുടെ ഡ്രൈവറാണ് അനീഷ്. രാവിലെ ജോലിയുടെ ഭാഗമായാണ് മേപ്പയ്യൂരില്‍ നിന്നും കൊല്ലംവരെ യാത്ര ചെയ്തത്. ഇതിനിടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ആധാര്‍കാര്‍ഡ്, ലൈസന്‍സ്, ബാങ്ക് രേഖകള്‍ തുടങ്ങിയവ പേഴ്‌സിലുണ്ടായിരുന്നു. പേഴ്‌സ് കിട്ടിയയാള്‍ 9745882393 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്നും അനീഷ് അഭ്യര്‍ത്ഥിച്ചു.

Advertisement
Advertisement

Summary: Mappayyur native with request to return wallet containing valuable documents