ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 95ലക്ഷം; പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും മുന്‍ഗണന നല്‍കി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്
മേപ്പയ്യൂര്‍: പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും ലൈഫ് പാര്‍പ്പിട മേഖലയ്ക്കും മുന്‍ഗണന നല്‍കി 2024 -25 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 40,25,58,209 രൂപ വരവും 39,72,46,308 രൂപ ചിലവും 53,11,901 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു.
ഭവന നിര്‍മ്മാണം 10.19 കോടി, പശ്ചാത്തലമേഖല 2.26 കോടി, ശുചിത്വം 32.23 ലക്ഷം, കൃഷി 75.60 ലക്ഷം, മൃഗസംരക്ഷണം ക്ഷീര മേഖല 71.46 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 52.5 ലക്ഷം, ജെന്‍ഡര്‍ ഉം കുട്ടികളും 95 ലക്ഷം, വിദ്യാഭ്യാസം കലാസാംസ്‌കാരം കായിക മേഖല 23.40 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 75 ലക്ഷവും, നിടുംപൊയില്‍ കസ്തൂര്‍ഭ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയും നീക്കി വച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.സുനില്‍, വി.പി.രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗങ്ങളായ സറീന ഒളോറ, ശ്രീനിലയം വിജയന്‍, പി.പ്രശാന്ത്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി കെ.പി അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍ ശ്രീലേഖ നന്ദിയും പറഞ്ഞു.