‘ചിരാതില്‍ തെളിഞ്ഞത് സ്‌നേഹജ്വാല’; കൊല്ലം ചിറയ്ക്ക് ചുറ്റും ദീപങ്ങള്‍, മന്ദമംഗലം സ്വയം സഹായ സംഘത്തിന്റെ പുതുവര്‍ഷാഘോഷം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി
കൊയിലാണ്ടി: ഏക്കറോളം വരുന്ന കൊല്ലം ചിറയ്ക്ക് ചുറ്റും ചിരാതില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ചപ്പോള്‍ ചുറ്റും പരന്നത് സ്‌നേഹജ്വാലയുടെ പൊന്‍ വെളിച്ചം. മന്ദമംഗലം സ്വയം സഹായ സംഘം പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് കൊല്ലം ചിറയ്ക്ക് ചുറ്റും ദീപം തെളിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിനാളുകള്‍ കുടുംബ സമേതമെത്തി വിസ്മയ വെളിച്ചത്തിന്റെ ഭംഗിയാസ്വദിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പായസ വിതരണവും ഉണ്ടായിരുന്നു.
കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വി.പി. മുകുന്ദന്‍ ആധ്യക്ഷം വഹിച്ചു. പിഷാരികാവ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, നഗരസഭ കൗണ്‍സിലര്‍മാരായ ടി.മനോഹരി, കെ.ടി.സുമേഷ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി മെമ്പര്‍ കെ.ചിന്നന്‍ നായര്‍, വി.വി സുധാകരന്‍, അഡ്വ ടി.കെ. രാധാകൃഷ്ണന്‍, ഇ.എസ്. രാജന്‍, എന്‍.വി. വത്സന്‍ മാസ്റ്റര്‍, കോമത്ത് ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.കെ. ഗിരീഷ് കുമാര്‍ സ്വാഗതവും ടി.എ.സതീശന്‍ നന്ദിയും പറഞ്ഞു.
Summary: mannamangalam swayam sahaya sangham new year celebration