ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും ഒത്തുകൂടി; തലമുറകളുടെ ഒത്തുചേരലായി മന്ദമംഗലം കുളവക്ക് പറമ്പ് കുടുംബസംഗമം
കൊല്ലം: മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രശസ്ത സീരിയൽ നടനും നാടകസംവിധായകനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനം ചെയ്തു.
സദാനന്ദൻ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ഒ.ടി വിനോദൻ സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും പറഞ്ഞു. കുടുംബ കാരണവരായ നാരായണൻ കുളവക്ക് പറമ്പിൽ മറുപടി പ്രസംഗവും തുടർന്ന് കലാഭവൻ അമൃതകുമാറിൻ്റെ മിമിക്രിയും അരങ്ങേറി.
Description: Mandamangalam Kulavak Paramba family meeting