ചുമട് മേഖലയിലടക്കം തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും തരണം ചെയ്യാന്‍ എച്ച്.എം.എസ് നേതൃത്വം നല്‍കും; പൂക്കാട് നടന്ന ചുമട് മസ്ദൂര്‍ സഭ ജില്ലാ സമ്മേളനത്തില്‍ മനയത്ത് ചന്ദ്രന്‍


കൊയിലാണ്ടി: ചുമടു മേഖലയിലടക്കം തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും തരണം ചെയ്യാന്‍ എച്ച്.എം.എസ് നേതൃത്വം നല്‍കുമെന്ന് എച്ച്.എം.എസ് ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ചുമടു മസ്ദൂര്‍ സഭ കോഴിക്കോട് ജില്ല സമ്മേളനം പൂക്കാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലകയറ്റം, നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളില്‍, ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷം വഹിച്ചു. എന്‍.എം അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ.കൃഷ്ണന്‍, ശിവദാസ് മലയില്‍, എം. പി. ശിവാനന്ദന്‍, സത്യന്‍ നടുവണ്ണൂര്‍, കെ പ്രദീപന്‍, വി.കെ.ജനാര്‍ദ്ദനന്‍, കെ.പ്രകാശന്‍, ഗിരീഷ് നടുവണ്ണൂര്‍, സന്ദീപികുമാര്‍.എം.ടി എന്നിവര്‍ സംസാരിച്ചു.