മണക്കുളങ്ങര ക്ഷേത്ര അപകടം; മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജോലി നല്‍കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ. പ്രവീണ്‍കുമാര്‍


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതും ആയി ബന്ധപ്പെട്ട ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ മരണപ്പെട്ട കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കുകയോ അര്‍ഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കുകയോ ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണപ്പെട്ടവര്‍ക്ക് പുറമേ പരിക്കുപറ്റിയവര്‍ക്കും അടിയന്തരമായി ചികിത്സാസഹായം അനുവദിക്കുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഉണ്ട്. നിസ്സാരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്ന സര്‍ക്കാറിന്റെയും വനം വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം അണിനിരത്തുമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീണ്‍കുമാര്‍ സൂചിപ്പിച്ചു.

അരുണ്‍ മണമല്‍, ടി പി കൃഷ്ണന്‍, അഡ്വ. പി ടി ഉമേന്ദ്രന്‍, രമ്യ മനോജ്, ആലി, ദിവാകരന്‍ നായര്‍, ശിവാനന്ദന്‍, ബാലകൃഷ്ണന്‍, ഇ കെ മോഹനന്‍, രാജന്‍, മുസ്തഫ മാവിന്‍ ചുവട്, തുടങ്ങിയവര്‍ ഡിസിസി പ്രസിഡണ്ടിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Summary: Manakulangara temple accident; DCC President Advocate K.Praveen Kumar said that the Guruvayur Devaswom Board should provide compensation or employment to the dependents of the deceased.-