ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ യുവാക്കളില്‍ വ്യക്തിത്വ വികാസവും നേതൃപാഠവവും വളര്‍ത്താനുള്ള വേദി; മാനേജിങ് ട്രെയിനിങ് സംഘടിപ്പിച്ച് ജെ.സി.ഐ
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി ഭാരവാഹികള്‍ക്കുള്ള മാനേജ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടി
അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ യുവാക്കളില്‍ വ്യക്തിത്വ വികാസവും നേതൃപാഠവവും വളര്‍ത്താനുള്ള മികച്ച വേദിയാണെന്ന് ഉദ്ഘാടകന്‍ അഭിപ്രായപെട്ടു.
ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ.അഖില്‍.എസ്.കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നിയതി സ്വാഗതം പറഞ്ഞു. ജെ.സി.ഐ നാഷണല്‍ ട്രൈനര്‍ മണികണ്ഠന്‍ ട്രെയ്‌നിങ്ങിന് നേതൃത്വം നല്‍കി. സെക്രട്ടറി ഡോ.സൂരജ് നന്ദി പറഞ്ഞു.