മദ്യപാനത്തെ ചൊല്ലി തര്‍ക്കം; തിരുവമ്പാടിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു


തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തികൊന്നു. ബിജു എന്ന ജോണ്‍ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് ജോണ്‍. കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോണ്‍ കത്തി കൊണ്ടു നെഞ്ചില്‍ കുത്തിയാണ് കൊന്നത്. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കല്‍ കോളജില്‍. Argument over alcohol; The father stabbed his son to death while he was sleeping in Tiruvambadi