വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തി എഴുപത്തിനാലുകാരന് തൂങ്ങി മരിച്ച നിലയില്‍
വടകര: തിരുവള്ളൂര്‍ കുനിവയലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. കരിമ്പാലങ്കണ്ടി നാരായണിയെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കൃഷ്ണനെ (74) വീടിനു പിറകില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും മകന്റെ ഭാര്യയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. അവര്‍ വീടിനു പുറത്തുപോയ സമയത്തായിരുന്നു സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നാരായണി അസുഖ ബാധിതയായി കുറച്ചുകാലമായി ചികിത്സയിലായിരുന്നെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ഗോപി നാരായണന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കര്‍ഷകത്തൊഴിലാളിയാണ് കൃഷ്ണന്.
മാസങ്ങള്‍ക്കു മുമ്പ് തിരുവള്ളൂര്‍ കാഞ്ഞിരാട്ട് തറയിലും സമാനമായ കൊലപാതകം നടന്നിരുന്നു.
Summary: Thiruvallur murder