റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ചിട്ടു, പിന്നാലെ വന്ന രണ്ട് കാറുകള്‍ ഇടിച്ച് തെറിപ്പിച്ചു; മുക്കത്ത് ഒരു മരണം
കൊയിലാണ്ടി: മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്.
എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പില്‍ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. റോഡിന്റെ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ എടുക്കാനായി താജുദ്ദീന്‍ മറുവശത്തേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ അദ്ദേഹത്തെ പുറകേ വന്ന രണ്ട് കാറുകളും ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.