ബാലുശ്ശേരിയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം
ബാലുശ്ശേരി: ബാലുശ്ശേരി കാന്തലാട് മലയില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാന്തലോട് മലയില്‍ ബാബു (52) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.
ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ബാബു ഒറ്റയ്ക്കാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏപ്രില്‍ 23 ന് ശേഷം ഇയാളെ കാണാനില്ലായിരുന്നു. സംഭവത്തില്‍ അസ്വാഭാാവിക മരണത്തിന് കേസെടുത്തതായി ബാലുശ്ശേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
[bot2]