കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു


Advertisement

കൊടുവള്ളി: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം.

Advertisement

വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയതായിരുന്നു നസീർ. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടനെ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Advertisement

പരേതരായ കുഞ്ഞയമ്മദ് ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഹസ്ബിജ. സഹോദരങ്ങൾ: അബ്ദുറസാഖ്, മുജീബ് റഹ്‌മാൻ, സുബൈദ, സഫിയ, ഷറീന, സുഹറാബി, റഹ്മമത്ത്. മൃതദേഹം പോസ്റ്റ്മോമോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ ഖബറടക്കും.

Advertisement