വടകര ചോമ്പാലയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 9.3 ഗ്രാം എം.ഡി.എം.എ


Advertisement

വടകര: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മാഹി സ്വദേശി ചോമ്പാലയിൽ പിടിയിലായി. മാഹിയിൽ ട്രാവലർ ഡ്രൈവറായ ജുമൈസാണ് കരുവയൽ ചാത്തൻ ചിറക്ക് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 9.3 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇയാളിൽ നിന്ന് ഒരു വാളും കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവിൽ പോയപ്പോൾ നൈജീരിയൻ സ്വദേശിയിൽ നിന്നും 14,000 രൂപ കൊടുത്താണ് ജുമൈസ് മയക്കുമരുന്ന് വാങ്ങിയത്. ഇയാൾ സഞ്ചരിച്ച PY-03-A-7293 നമ്പറിലുള്ള സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

Advertisement
Advertisement
Advertisement