ജ്വല്ലറിയില്‍ നിന്നും സ്വര്‍ണമെടുത്ത് സെയില്‍സ് മാനെ പറ്റിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍
കുന്നമംഗലം: ബസ്റ്റാന്റിന് സമീപമുള്ള പൊന്നിനം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. ചേരിഞ്ചാല്‍ ഇട്ടിതൊടുകയില്‍ സൂരജ് മാധവ് (28) ആണ് പിടിയിലായത്.
ജ്വല്ലറിയില്‍ നിന്നും ഒന്നര പവന്‍ ചെയിനെടുത്ത് വീട്ടില്‍ അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞശേഷം കടയിലെ സെയില്‍സ് മാനേജയും കൊണ്ട് വീടുവരെ പോയ പ്രതി തുടര്‍ന്ന് എ.ടി.എമ്മിലാണ് പണമെന്ന് പറഞ്ഞ് പോകുകയും രക്ഷപ്പെടുകയുമായിരുന്നു.
ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എസ്.ഐ.അബ്ബാസിന്റെ നേതൃത്വത്തില്‍ സി.പി.ഒ.പ്രദീപ്, സി.പി.ഒ. ഷാജിദ്, അജീഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.