മാലിന്യമുക്തം നവകേരളം പരിപാടിയ്ക്ക് ഒരുങ്ങി കീഴരിയൂര്‍; തുണി സഞ്ചികളും മീന്‍ സഞ്ചികളും നിര്‍മ്മിക്കാന്‍ വനിതാവേദി അംഗങ്ങള്‍ക്ക് പരിശീലനം
കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്തം നവകേരളം പരിപാടിയ്ക്ക് സഹായകരമായ വിധത്തില്‍ തുണി സഞ്ചികളും ഫയലുകളും മീന്‍സഞ്ചികളും നിര്‍മ്മിയ്ക്കുന്നതിനായി വനിതാവേദി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു.പി.ശ്രീജിത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മുഖ്യാതിഥി ദിനേശ് ചോമ്പാല നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം എം.സുരേഷ്, ടി.പി.അബു, സഫീറ കാര്യാത്ത്, ഷൈമ.കെ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീതാലക്ഷ്മി.എം സ്വാഗതവും അജിത ആവണി നന്ദിയും പറഞ്ഞു.