ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പിക്കപ്പ് വാഹനം; മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചേമഞ്ചേരിയില്‍ തുടങ്ങി


Advertisement

ചേമഞ്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗത്തിനായി പഞ്ചായത്ത് വാങ്ങിയ പിക്കപ്പ് വാഹനം കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.

Advertisement

പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ശുചീകരണ യജ്ഞം നടന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ്, സ്‌കൂളുകള്‍ക്ക് അജൈവമാലിന്യം ശേഖരിക്കുന്ന ബിന്നുകള്‍, പൊതു ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറ എന്നിവ ഉദ്ഘാടനം ചെയ്തു.

Advertisement

പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍ സ്ഥിരം സമിതി അംഗങ്ങളായ അതുല്യ ബൈജു, വി.കെ.അബ്ദുല്‍ ഹാരിസ്, സന്ധ്യ ഷിബു, വിജയന്‍ കണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സി.വി.മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വന്ദന എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

Summary: malinyamuktha navakeralam chemanchery