”സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കി”; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മൂടാടിയില്‍ തുടക്കമിട്ട് മത്സ്യവിതരണ തൊഴിലാളിയായ ശ്രീരാഗ്


Advertisement

മൂടാടി: മൂടാടി ടൗണിനെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇടപെടുന്ന ഒരാളുണ്ട്, ടൗണിലെ മത്സ്യവിതരണ തൊഴിലാളിയായ ശ്രീരാഗ്. മൂടാടി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങുമ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് ശ്രീരാഗാണ്. സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകള്‍ ഹരിത കര്‍മസേനക്ക് നല്‍കിയാണ് ശ്രീരാഗ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

Advertisement

മൂടാടി അങ്ങാടിയില്‍ അച്ഛന്‍ ശ്രീധരനെയും മറ്റ് മത്സ്യവിതരണക്കാരെയും സഹായിക്കലാണ് ശ്രീരാഗിന്റെ ജോലി. മിക്കവാറും സമയം ശ്രീരാഗ് മൂടാടിയില്‍ ഉണ്ടാവും. തൊഴിലിനിടയിലും ടൗണിലെ പ്ലാസ്റ്റിക് ബോട്ടില്‍ മുഴുവന്‍ ശേഖരിച്ച് പഞ്ചായത്തിന്റ മിനി എം.സി.എഫില്‍ നിക്ഷേപിക്കലാണ് ഇയാളുടെ പ്രധാന ജോലി. പല സ്ഥലങ്ങളിലെയും ബോട്ടില്‍ ബൂത്തുകള്‍ നിറയാന്‍ മാസങ്ങള്‍ എടുക്കുമെങ്കിലും മൂടാടി ടൗണിലെ ബോട്ടില്‍ ബൂത്ത് അനുദിനം നിറഞ്ഞു കൊണ്ടേയിരിക്കും. പ്ലാസ്റ്റിക്കിനെതിരെ യുദ്ധപ്രഖ്യാപനവുമായി ജീവിക്കുകയാണ് ശ്രീരാഗ്.

Advertisement

പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുമതി സ്വാഗതം പറഞ്ഞു. റസിഡന്‍സ് അസോസിയനുകള്‍ കുടുംബശ്രീ അംഗങ്ങള്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

Advertisement

Summary: malinya muktha nava kerala project second phase in moodadi