‘നിലത്തുകൂടി ഇട്ട് ഉരുട്ടി, കട്ടിലിന് കൊണ്ടുപോയി ഇടിച്ചു ഈ തല’; തനിക്കേറ്റ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്
ബാലുശേരി: ദുബൈയില്‍ മരിച്ച ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ശബ്ദ ശകലം പുറത്ത്. തനിക്കുനേരിടേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ വിവരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തന്നെ പിടിച്ചുകൊണ്ടുപോയി തല കട്ടിലില്‍ ഇടിച്ചെന്ന് മെഹ്നു പറയുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്.
ഒരു പുരുഷനോടാണ് റിഫ ഇക്കാര്യങ്ങള്‍ പറയുന്നത്. അത് ആരാണെന്ന് വ്യക്തമല്ല.
റിഫ മെഹ്നുവിന്റെ ഓഡിയോയില്‍ ഉള്ളത്:
റിഫ മെഹ്നു: ഇത് അങ്ങനെ അല്ലെടാ, ആണുങ്ങള് ആണുങ്ങളെ തല്ലുണ്ടാക്കിയില്ലേ. ആണിനെ തല്ലുന്നത് പോലെയാണ് തല്ലുന്നത്. എനിക്ക് എന്തെങ്കിലും ആയിപ്പോയാല്‍ മെഹ്നു എന്താക്കും. എന്നെ സഹിക്കണ്ടേ. എന്റെ തലക്കൊക്കെ അടിയേറ്റിട്ട് എന്തെങ്കിലും ആയിപ്പോയാല്‍ മെഹ്നു എന്താക്കും?
പുരുഷ ശബ്ദം: തല അങ്ങനെ മുഴച്ചതാ?
റിഫ മെഹ്നു: കട്ടിലിന് കൊണ്ടുപോയി ഇടിച്ചത് ഈ തല.
പുരുഷ ശബ്ദം: ഒറ്റക്കോ?
റിഫ മെഹ്നു: ഇത് പിടിച്ചിട്ട് കൊണ്ടുപോയി കുത്തിയതെന്ന്. നിലത്തുക്കൂടി ഇട്ട് ഉരുട്ടി. പറയാനാണെങ്കില്‍ കുറേയുണ്ട് പറയാന്‍.
പുരുഷ ശബ്ദം: നിനക്ക് അവനെ പിരിഞ്ഞ് ഇരിക്കാന്‍ കഴിയില്ല. എനിക്ക് ഉറപ്പാ.
റിഫ മെഹ്നു: തല്ലിയിട്ടുള്ള പ്രതികാരം ഞാനായിട്ട് ചെയ്യില്ല. മറ്റുള്ളവരില്‍ നിന്ന് കിട്ടുന്നത് കണ്ടിട്ട് ഞാന്‍ മനസിന്റെ ഉള്ളില്‍ ആശ്വസിക്കും. നീ പറഞ്ഞത് കൊണ്ടുമാത്രം ഞാന്‍…
റിഫയെ മെഹ്നാസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മെഹ്നാസ് ഉപദ്രവിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് റിഫയുടെ സഹോദരന്‍ പറഞ്ഞിരുന്നു.
മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത് എന്നാണ് പൊലീസിന് നല്‍കിയ മൊഴി. നാട്ടിലെത്തിച്ച മൃതദേഹം ഉടനെ മറവു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മെഹ്നാസിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ കുടുംബം രംഗത്തെത്തുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു. കാക്കൂര്‍ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു.
Summary: youtube vlogger Rifa Mehnu’s audio describes the beatings she had to face. In the released audio, Rifa says that Mehnu grabbed her and hit her head on the bed. Refa Mehnu was found dead in Dubai.