വടംവലിയും മറ്റു മത്സരങ്ങളും; ഓണാഘോഷം നഗരസഭ ഹാപ്പിനെസ്സ് പാര്‍ക്കില്‍ ഗംഭീരമാക്കി കൊയിലാണ്ടി ഡാല്‍മിയ സിമന്റും സ്റ്റീല്‍ ഇന്ത്യയും


കൊയിലാണ്ടി: മലയാള മനോരമയും കൊയിലാണ്ടി ഡാല്‍മിയ സിമന്റും സ്റ്റീല്‍ ഇന്ത്യ കൊയിലാണ്ടിയും ചേര്‍ന്ന് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ഹാപ്പിനെസ്സ് പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ലാല്‍ ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്തു.

മാവേലി, കമ്പവലി, കിസ്സ് മത്സരം എന്നിങ്ങനെ വിവിധ ഓണാഘോഷ പരിപാടികള്‍ അരങ്ങേറി. ഓണാഘോഷ പരിപാടിയില്‍ കൊയിലാണ്ടിയിലെ പൊതു സമൂഹം വലിയ തോതില്‍ പങ്കാളികളായി.

കൊയിലാണ്ടി നഗരസഭ ഹെല്‍ത് ഇന്‍സ്പെക്ടര്‍ റിഷാദ് മുഖ്യാതിഥിയായിരുന്നു. കെ.എം രാജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനൂപ് ഗോവിന്ദ് സ്വാഗതവും വിനീത് നന്ദിയും പറഞ്ഞു.

Summary: Malayalam Manorama, Koyalandy Dalmia Cement and Steel India Koyalandy jointly organized Onam celebrations.