ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ തുടങ്ങുവാന്‍ ദിവസങ്ങള്‍ മാത്രം; ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
ചക്കിട്ടപ്പാറ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങള്‍ക്ക് ഇന്ന് കോടഞ്ചേരിയില്‍ തുടക്കമാവും. ജൂലായ് 25 മുതല്‍ 28 വരെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലുമായാണ് കയാക്കിംങ് മത്സരങ്ങള്‍ നടക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ് റോഡ് സ്റ്റേറ്റ് ചാമ്ബ്യന്‍ഷിപ്പാണ് ഇന്നാരംഭിക്കുന്നത്. വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് കോടഞ്ചേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഓഫ് റോഡ് ചാമ്ബ്യന്‍ഷിപ്പിന്റെ സമ്മാനദാനം നാളെ ലിന്റോ ജോസഫ് എം.എല്‍.എയും 23 ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും നിര്‍വഹിക്കും.
ഒരു മാസക്കാലം വിവിധ പഞ്ചായത്തുകളിലായാണ് അനുബന്ധ മത്സരങ്ങള്‍ നടക്കുക. നാളെ തിരുവമ്ബാടിയില്‍ ചൂണ്ടയിടല്‍ മത്സരം, 29 ന് കോടഞ്ചേരിയില്‍ ഹോം സ്റ്റേ ടൂറിസത്തില്‍ പരിശീലനം, 30 ന് തുഷാരഗിരിയില്‍ മഴ നടത്തം, ജൂലായ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോടഞ്ചേരിയില്‍ ഓഫ് റോഡ് നാഷണല്‍ ചാമ്ബ്യന്‍ഷിപ്പ്, ജൂലായ് 13 ന് ഓമശ്ശേരിയില്‍ മഡ് ഫുട്ബോള്‍, 14 ന് മുക്കത്ത് കബഡി, 20ന് പുതുപ്പാടിയില്‍ വടംവലി, 21, 22, 23 തീയതികളില്‍ കോടഞ്ചേരിയില്‍ മലകയറ്റ പരിശീലനം, ജൂലായ് 21ന് തിരുവമ്ബാടിയില്‍ നീന്തല്‍ മത്സരം, കോഴിക്കോട്, കല്‍പ്പറ്റ, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് കോടഞ്ചേരി പുലിക്കയത്തേക്ക് സൈക്കിള്‍ റാലി, കൂടരഞ്ഞിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി, കൊടിയത്തൂരില്‍ വണ്ടിപ്പൂട്ട് തുടങ്ങിയവയും റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.