സംരംഭകരായ വനിതകള്‍ക്ക് ആദരം; മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വനിതകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
മൂടാടി: വനിതകള്‍ക്ക് വ്യത്യസ്തമായ അവാര്‍ഡുകള്‍ നല്‍കി മലബാര്‍ കോളേജിലെ മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ്. കഴിഞ്ഞ ദിവസം മൂടാടി ഗ്രാമ പഞ്ചായത്തിലെ അനവധി സംരംഭകരില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച വനിതാ സംരംഭകയായ റെയ്ഹാനത് (she fit fitness studio) അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ മറ്റു സംരംഭകരായ റംല (pathu’s pi-ckle), സബിത (ornamental fish culture), ശാന്ത (വനിതാ ഹോട്ടല്‍)എന്നിവര്‍ക്കും സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ നല്‍കി.
ബെസ്റ്റ് പിനാക്കിള്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് വൈസ് പ്രിന്‍സിപ്പല്‍ ഷാഹിറ ഏറ്റുവാങ്ങി. 80 വയസ്സിലും 100 തൊഴില്‍ ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ തെയ്യത്തിര്‍ നെരവത്തിനെ പ്രസ്തുത ചടങ്ങില്‍ ആദരിച്ചു. കൂടാതെ കോളേജ് ഓഫീസ് സ്റ്റാഫുകളെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നസീര്‍ അധ്യക്ഷന്‍ ആയി. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ പരിപാടി ഉദ്ഘടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ എം.കെ.ഷാഹിറ, ഹെഡ് ഓഫ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ജിംല കെ.വി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ശ്രീലത എന്നിവര്‍ ആശംസകള്‍ നല്‍കി.
Summary: Malabar College of Arts and Science presents awards to women who have performed outstandingly