കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്; രജത ജൂബിലി പരിപാടികള്‍ മെയ് ഒമ്പതിന്


മേപ്പയൂര്‍: കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. അധ്യാപകനും സാമുഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്ന എ.എസ്.നമ്പൂതിരിപ്പാട് കവിയും സംഗീതജ്ഞനും ജ്യോതിഷ പണ്ഡിതനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് രൂപീകരിച്ച എം.എസ്.ഫൗണ്ടേഷന്‍ ഇന്നും സാമു ഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്നു.

എം.എസ് നമ്പൂതിരിപ്പാടിന്റെ രജത ജൂബിലി വിപുലമായാണ് ഇത്തവണ ആചരിക്കുന്നത്. ഇതോട് അനുബന്ധി ച്ചുള്ള വിവിധ പരിപാടികള്‍ക്കു നാളെ തുടക്കമാകും. വൈകിട്ട് 3.30ന് ആരംഭിക്കുന്ന പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.ആര്‍.മുരളി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിക്കും.

കെ.എന്‍.എ.ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും. എം.എസ്. ഫൗണ്ടേഷന്‍ പുരസ്‌കാര പ്രതിഭകളെ ഡോ.കൃഷ്ണന്‍ നമ്പൂതിരിപ്പാട് പരിചയപ്പെടുത്തും. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മുന്‍ മന്ത്രി വി.സി.ക ബീറും പ്രതിഭകളെ ആദരിക്കും. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

ഇതോടനുബന്ധി ഇല്ലത്തെ വോട്ടക്കൊരുമകന്‍ ക്ഷേത്രോത്സവവും നാളെ തുടങ്ങും. 1724-ല്‍ പണി കഴിപ്പിച്ച മക്കാട്ട് ഇല്ലത്തിനു കുറുനാടിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. 1827 ലും 1927 ലും സോമയാഗം നടന്ന ജില്ലയിലെ ഏക ഇല്ലമാണിത്.

രജത ജൂബിലി പരിപാടികളുടെ ഭാഗമായി നൃത്ത പരിപാടിയും സംഗീതകച്ചേരിയും തായമ്പകയും നടക്കുമെന്ന് എം.എ സ്. നമ്പൂതിരിപ്പാടിന്റെ മകനും സംഗീതജ്ഞനും കോഴിക്കോട് അഡീഷണല്‍ ഡി.എം.ഒയുമായ ഡോ.പീയൂഷ്.എം നമ്പൂതിരിപ്പാട് പറഞ്ഞു.