തൊഴിലുറപ്പ് വേതനം 600 രൂപയാക്കുക, തൊഴില്‍ ദിനം 200 ദിവസമായി വര്‍ദ്ധിപ്പിക്കുക; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍


പയ്യോളി: മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വര്‍ദ്ധിപ്പിക്കണമെന്നും കൂലി 600 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് പയ്യോളി തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍.

കാര്‍ഷിക മേഖലയുമായി തൊഴിലുറപ്പ് യോജിപ്പിക്കണമെന്നും കൂലി അറനൂറ് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും പ്രസ്തുത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ശക്തമാക്കാനും ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്.

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എച്ച്.എം.എസ്. ദേശീയ കമ്മറ്റി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജെ.എന്‍. പ്രേം ഭാസിന്‍, എം.പി. ശിവാനന്ദന്‍, കെ.കെ. കൃഷ്ണന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.വി നിഷ, പി.എം നാണു, ആര്‍.എം ഗോപാലന്‍, ബേബി ബാലമ്പ്രത്ത്, കെ.പി കുഞ്ഞിരാമന്‍, ഒ.എം രാധാകൃഷ്ണന്‍, കെ.പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.