നവംബറില്‍ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്ക് സാധ്യത; ഷംസീറിന് പകരം വീണ ജോര്‍ജ്ജ് സ്പീക്കറായേക്കും


Advertisement

തിരുവനന്തപുരം: സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത. നവംബറിലാണ് മന്ത്രിസഭാ പുനസംഘടന നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20ന് എല്‍.ഡി.എഫ് യോഗം ചേരുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. ഈ യോഗത്തില്‍ ഘടകക്ഷികള്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി ആവശ്യമുന്നയിക്കും.

Advertisement

എ.എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ഇതിന്റെ കാരണം വ്യക്തമല്ല. വീണാ ജോര്‍ജ്ജിനാവും പകരും സ്പീക്കര്‍ സ്ഥാനം നല്‍കുക. വീണാ ജോര്‍ജ് കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പിലേക്ക് എ.എന്‍.ഷംസീര്‍ എത്തിയേക്കുമെന്ന സൂചനയുമുണ്ട്.

Advertisement

കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.പി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. ആന്റണി രാജു മന്ത്രിസഭയില്‍ നിന്നും പുറത്താകും. വനംവകുപ്പാണ് കെ.ബി ഗണേഷ് കുമാര്‍ ആവശ്യപ്പെടുന്നത്. ഗതാഗത വകുപ്പാണെങ്കില്‍ മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലയെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. കടന്നപ്പള്ളി രാചമന്ദ്രനും മന്ത്രിസഭയിലേക്കെത്തും.

Advertisement