പയ്യോളി ബസ് സ്റ്റാന്‍ഡില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്; മഹാത്മാഗാന്ധിയുടെ എഴുപത്തഞ്ചാം രക്തസാക്ഷി ദിനം ആചരിച്ചു


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണ് എഴുപത്തഞ്ചാം രക്തസാക്ഷി ദിനമാചരിച്ചത്.

പയ്യോളി ബസ് സ്റ്റാന്‍ഡില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് യോഗം ഉദ്ഘാടനം ചെയ്തു.

സനൂപ് കോമത്ത് അധ്യക്ഷനായി. അന്‍വര്‍ കായിരികണ്ടി, ഇ.കെ. ശീതള്‍ രാജ്, എന്‍.എം .മനോജ്, പ്രവീണ്‍ നടുക്കുടി, ഇ.കെ. ബിജു, ടി. ബാബു എന്നിവര്‍ സംസാരിച്ചു. വിപിന്‍ വേലായുധന്‍ സ്വാഗതവും സിനാന്‍ ഇബ്രാഹിം വടക്കയില്‍ നന്ദിയും പറഞ്ഞു.