പത്മശ്രീ മാണി മാധവ ചാക്യാരുടെ ജന്മദിനത്തില്‍ അനുസ്മരണ പരിപാടിയുമായി അരിക്കുളത്തെ മാധവ ചാക്യാര്‍ സാംസ്‌കാരിക കേന്ദ്രം
കൊയിലാണ്ടി: കൂത്ത് കൂടിയാട്ടം കുലപതി പത്മശ്രീ മാണി മാധവ ചാക്യാരുടെ 125ാംമത് ജന്‍മ്മദിനത്തിന്റെ ഭാഗമായി പത്മശ്രീ മാണി മാധവ ചാക്യാര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അരിക്കുളം തറമ്മലിലെ ചാക്യാര്‍ മഠത്തില്‍ നടന്ന ചടങ്ങ് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.അഭിനീഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പത്മശ്രീ മാണി മാധവ ചാക്യാരുടെ മകന്റെ മകന്‍ ഹരീഷ് നമ്പ്യാര്‍ പി.കെ അനുസ്മരണ പ്രഭാഷണം നടത്തി. പത്മാവതി ഇല്ലോടമ്മ, കെ.പി രജനി, നജീഷ് കുമാര്‍, ശാന്ത.എ.കെ, പപ്പന്‍ പുതിയേടത്ത്, പൂര്‍ണിമ, എം.പി.സുര എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.അശോകന്‍ സ്വാഗതവും മാധവനന്ദ ചാക്യാര്‍ നന്ദിയും പറഞ്ഞു.