മാസപ്പിറ കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: മാസപ്പിറവി കണ്ടും കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും.
ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. പൊന്നാനി ഉൾപ്പെടെ ഉള്ള വിവിധ ഇടങ്ങളിൽ മാസപ്പിറവി ദൃശ്യമായി.ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാനിലെ വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.