നന്തി മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ ഗതാഗത തടസ്സം


നന്തിബസാര്‍: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ലോറി ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഇത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിരുന്നത്. എതിര്‍വശത്തുള്ള വാഹനങ്ങള്‍ മുചുകുന്ന് പുറക്കാട് റോഡ് വഴി കടത്തിവിടുകയാണ്.