യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി, വന്‍ ഗതാഗതക്കുരുക്ക്


പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 7.30 യോടെയാണ് സംഭവം.
പയ്യോളി റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തായുള്ള സര്‍വ്വീസ് റോഡില്‍ ലോറി ബ്രേക്ക് ഡൗണാവുകയായിരുന്നു.

നിലവില്‍ വടകര-കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായും ഗതാഗതക്കുരുക്കിലാണ്. നിലവില്‍ ഇരുടക്രവാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാം. മറ്റുവാഹനങ്ങള്‍ വഴി മാറി സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു.