പയ്യോളിയില്‍ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു


Advertisement

പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം ലോറി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 5.20 ഓടെയായിരുന്നു സംഭവം.

Advertisement

കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

Advertisement

ലോറി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി നിധിന്‍ (32)ന് നിസാര പരിക്കുണ്ട്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നതെന്ന് പയ്യോളി പൊലീസ് പറഞ്ഞു. മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.

Advertisement