താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


Advertisement

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ചുരം ഒന്നാം വളവില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്.

Advertisement

ഇന്ന് ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് സംഭവം നടന്നത്. ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Advertisement

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement