ചേമഞ്ചേരിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്


Advertisement

ചേമഞ്ചേരി: ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

Advertisement

അപകടത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറികള്‍ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ വാഹനഗതാഗതത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇരുഭാഗത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

Advertisement
Advertisement