ലോണ്‍ ആപ്പ് ഭീഷണി; കുറ്റ്യാടിയില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കുറ്റ്യാടി: ലോണ്‍ ആപ്പ് വഴി വായ്പയെടുത്ത വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറ്റ്യാടി ഊരത്ത് സ്വദേശിനിയായ ഇരുപത്തി നാലുകാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ലോണ്‍ ആപ്പ് വഴി 2000 രൂപയാണ് യുവതി വായ്പയെടുത്തത്. ഒരു ലക്ഷത്തിലേറെ രൂപ സ്വര്‍ണം പണയപ്പെടുത്തിയും മറ്റും തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ആപ്പുകാര്‍ വിളിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.