ലോകനാർകാവിൽ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന്; ഉത്സവലഹരിയില്‍ നാട്‌


Advertisement

വടകര: ലോകനാർകാവ് ക്ഷേത്ര പൂര മഹോത്സവത്തിലെ പ്രധാന ചടങ്ങായ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന് നടക്കും. രാവിലെ ഭഗവതിയുടെ ആറാട്ടിനുപുറമേ മറ്റു ക്ഷേത്രച്ചടങ്ങുകൾ, വൈകീട്ട് 3.30ന് കലാമണ്ഡലം ജിനേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് ഇളനീർവരവ്, ആറിന് ഗ്രാമബലി എന്നിവയുണ്ടാകും.

Advertisement

തുടർന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടക്കും. 8.30ന് പാണ്ടിമേളത്തിനുശേഷം പള്ളിവേട്ട ഉണ്ടാകും. വ്യാഴാഴ്ച രാവിലെമുതൽ ക്ഷേത്രചടങ്ങുകൾ, 11ന് അക്ഷരശ്ലോകസദസ്സ്, 12 മണിക്ക് ആറാട്ടുസദ്യ, 3.30ന് ചാക്യാർകൂത്ത്, ആറിന് ആറാട്ടുബലി, ഒൻപതിന് പാണ്ടിമേളം, പൂരക്കളി, കളത്തിലരി തുടങ്ങിയവയും നടക്കും.

Advertisement
Advertisement

Description: lokanarkavu temple ulsavam 2025 updates