ചൂടും തിരക്കുമൊന്നും പ്രശ്‌നമല്ലെന്നേ, വോട്ടു ചെയ്തിട്ടേ മടങ്ങുന്നുള്ളൂ; കൊയിലാണ്ടിയിലെ വോട്ടെടുപ്പ് കാഴ്ചകള്‍ ജോണി എംപീസിന്റെ ക്യാമറക്കണ്ണിലൂടെ


Advertisement

കൊയിലാണ്ടി: പോളിങ് ബൂത്തുകള്‍ക്ക് സമീപം ഉള്ള സൗകര്യത്തില്‍ കാത്തിരിപ്പ്, പ്രയാസമുള്ളവര്‍ വരുമ്പോള്‍ അവര്‍ക്കായി ഇരിപ്പിടത്തില്‍ നിന്ന് മാറിക്കൊടുക്കും, ഇനി ഒരു കൈ സഹായം വേണമെങ്കില്‍ അതിനും റെഡി ഇങ്ങനെപരസ്പരാശ്രയത്വത്തിന്റെ കേന്ദ്രമാവുകയാണ് ഓരോ ബൂത്തുകളും. രാവിലെ മുതല്‍ കൊയിലാണ്ടിയിലെ മിക്ക ബൂത്തുകളിലെയും കാഴ്ചയാണിത്. കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്‍ രാഷ്ട്രീയവും നാട്ടുവിശേഷങ്ങളും പറഞ്ഞിരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലരും വോട്ട് ചെയ്ത് മടങ്ങിയത്. എന്നാല്‍ പരാതിയോ പരിഭവമോ ഇല്ല. കൊയിലാണ്ടിയിലെ വിവിധ ബൂത്തുകളിലെ കാഴ്ചകള്‍ കാണാം.

Advertisement

 

Advertisement